Skip to content

ശക്തമായ മഴ, 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

newshighlight24

ശക്തമായ മഴ, 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പത്തനംതിട്ട, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലെ അങ്കണവാടികൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.എറണാംകുളം ജില്ലയിൽ 40 കി.മീ. വേഗതയിൽ ശക്തമായ കാറ്റ് വീശും. ശബരിമലയിൽ പമ്പാനദിയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തി.
മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.മലയോര പ്രദേശങ്ങളിൽ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. മറ്റന്നാൾ വരെയാണ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്. രൂക്ഷമായ കടലാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശമുണ്ട്.മഴ മുന്നറിയിപ്പ് മൂലം കളക്ടർമാർക്ക് ജില്ലയിൽ തന്നെ ഉണ്ടാകണമെന്ന് മന്ത്രി അറിയിച്ചു.

Spread the News
error: Content is protected !!