കടങ്ങോട് പഞ്ചായത്തിലെ വെള്ളത്തേരി- ആദൂർ – നീണ്ടൂർ പാടശേഖരത്തിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലാണ് വൻതോതിൽ സെപ്റ്റിക്ക് ടാങ്ക് മാലിന്യം തള്ളിയിട്ടുള്ളത്. തടയണയുള്ളതിനാൽ മാലിന്യം ഒഴുകി പോയിട്ടില്ല. രൂക്ഷമായ ദുർഗന്ധമാണ് പരിസരത്ത് അനുഭവപ്പെടുന്നത്. വെള്ളത്തിന് നിറം വ്യത്യാസവവും ഉണ്ടായിട്ടുണ്ട്. കർഷകരും നാട്ടുകാരും കന്ന് കാലികളെ കഴുകുവാൻ ഇറങ്ങുന്ന തോടാണിത്. ഇത്തരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. മാലിന്യം കരാറെടുക്കുന്ന മാഫിയ സംഘമാണ് ഇതിന് പുറകിലെന്ന് നാട്ടുകാർ പറയുന്നു
- newshighlight24.com
newshighlight24
- Related News
- Latest News