കുന്നംകുളത്ത് അമിത വേഗതയിൽ വന്ന കാർ ഓട്ടോറിക്ഷ പാർക്കിലേക്ക് ഇടിച്ച് കയറി: വൻ അപകടം ഒഴിവായത് തലനാരിഴക്ക്
ശനിയാഴ്ച വൈകീട്ട് 7:30 ടെ വടക്കാഞ്ചേരി ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വന്ന കാറാണ് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അമിത വേഗതയിൽ വന്ന കാർ ഓട്ടോറിക്ഷയിലും, കാറിലും, ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു. അപകടമുണ്ടാക്കിയ ശേഷം ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമ്മാരും ചേർന്ന് പിടികൂടി, കാർ യാത്രികരായ രണ്ട് യുവാക്കളെ കുന്നംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു.
https://www.facebook.com/share/v/E1mkFSm3guxUSYmC/