Skip to content

കുട്ടികളുടെ കലാ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി നെല്ലുവായ് ഗ്രാമീണ തിയ്യറ്റർ ഹബ്ബ് എന്ന പേരിൽ നാടക പരിശീലന കളരി ആരംഭിച്ചു

newshighlight24

കുട്ടികളുടെ കലാ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി നെല്ലുവായ് ഗ്രാമീണ തിയ്യറ്റർ ഹബ്ബ് എന്ന പേരിൽ നാടക പരിശീലന കളരി ആരംഭിച്ചു. നെല്ലുവായ് മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കോമരത്തിന്‍റെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് കളരി നടത്തുന്നത്. മുല്ലയ്ക്ക്ല്‍ ഭഗവതി ക്ഷേത്രത്തിലെ കോമരം ഗംഗാധരന്‍ വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമീണ തിയ്യേറ്റര്‍ ഹബ്ബ് പ്രസിഡൻ്റ് സുഭാസ് കാവുങ്ങല്‍ അധ്യക്ഷനായി. സിനിമ സംവിധായകന്‍ അരവിന്ദന്‍ നെല്ലുവായ് , രക്ഷാധികാരി പീറ്റര്‍ നെല്ലുവായ്, വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണന്‍ നെല്ലുവായ്, കണ്‍വീനര്‍ സുധാകരന്‍ നെല്ലുവായ്, ജോ.സെക്രട്ടറി ഗോപി നെല്ലുവായ് തുടങ്ങിയവര്‍ സംസാരിച്ചു. നാടക പരിശീലന കളരിയുടെ ഭാഗമായി നാടകപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ തില്ലാന കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.സൗജന്യമായി നൽകുന്ന പരിശീലനം ഒരു വര്‍ഷം നീണ്ടുനില്‍ക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9747368106 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Spread the News
error: Content is protected !!