Skip to content

കടങ്ങോട് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ രാജിവെക്കണം, കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

newshighlight24

ജൽ ജീവൻ പദ്ധതിയുടെ മണ്ണ് ഉപയോഗിച്ച് വയൽ നികത്താൻ കൂട്ട് നിന്ന് സത്യപ്രസ്താവന ലംഘനം നടത്തിയ കടങ്ങോട് പഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർ രാജി വെക്കുക, തണ്ണീർത്തടം നിയമം ലംഘിച്ച് വയൽ നികത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിമേപ്പുറത്ത് നിന്നാരംഭിച്ച പ്രകടനം മുക്കിലപീടിക സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷറഫു പന്നിത്തടം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.എം ഇബ്രാഹിം അധ്യക്ഷനായി. വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി എം. എച്ച് നൗഷാദ്, യാവുട്ടി ചിറമനേങ്ങാട്, പി.ബി പ്രസാദ്, ബിജു ആദൂർ, അഷ്‌റഫ് പള്ളിമേപ്പുറം, റഫീക്ക് ഐനിക്കുന്നത്ത് എന്നിവർ സംസാരിച്ചു. മോനു കടങ്ങോട്, സുരേഷ് കടങ്ങോട്, കെ.ടി സുബാഷ് ,എം.എസ് അഷ്‌റഫ്, രാജു മുക്കിലപ്പീടിക, ഫാദിൽ കടങ്ങോട് എന്നിവർ നേതൃത്വം നൽകി.

Spread the News
error: Content is protected !!