Skip to content

ബിജെപി ഒബിസി മോർച്ച ദേശീയ ഐടി കൺവീനർ രാഹുൽ നാഗർജി വേലൂർ പഞ്ചായത്തിലെ പാത്രമംഗലം പാരമ്പര്യ കളിമൺ പാത്ര നിർമ്മാണ തൊഴിലാളി കുടുംബങ്ങളെ സന്ദർശിച്ചു (വീഡിയോ)

newshighlight24

ബിജെപി ഒബിസി മോർച്ച ദേശീയ ഐടി കൺവീനർ രാഹുൽ നാഗർജി വേലൂർ പഞ്ചായത്തിലെ പാത്രമംഗലം പാരമ്പര്യ കളിമൺ പാത്ര നിർമ്മാണ തൊഴിലാളി കുടുംബങ്ങളെ സന്ദർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി രാജ്യത്തെ പിന്നോക്ക വിഭാഗക്കാർക്ക് തൊഴിൽ ഉൾപ്പടെയുള്ള മേഖലകളിലും വ്യക്തി ഗുണഭോക്താക്കൾക്കും പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളെ കുറിച്ച് അറിയിക്കുന്നതിനും പാരമ്പര്യ തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനും വേണ്ടിയാണ് പാത്രമംഗലം കളിമൺ പാത്ര നിർമ്മാണ കേന്ദ്രത്തിൽ സന്ദർശിച്ചത്.

അസംസ്കൃത വസ്തുവായ കളിമണ്ണിൻ്റെ ലഭ്യത കുറവും ഉൽപന്നങ്ങളുടെ വിപണത്തിനുള്ള പ്രതിസന്ധികളും യന്ത്രസാമഗ്രികളുടെ പഴക്കവും ഉൾപ്പടെ തൊഴിലാളികൾ അറിയിച്ചു.ഇത്തരം പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാമെന്ന് രാഹുൽ നാഗർജി ഉറപ്പ് നൽകി.

അസംഘടിതരായി നില്ക്കുന്ന തൊഴിലാളികളെ സംഘടിതമാക്കാൻ പി.എം വിശ്വകർമ്മ പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളോടൊപ്പം ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു.
ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.എസ്.രാജേഷ്,മണ്ഡലം പ്രസിഡൻ്റ് സുരേഷ് നാലുപുരയ്ക്കൽ,
ബിജെപി എരുമപ്പെട്ടി മണ്ഡലം പ്രസിഡൻ്റ് സുഭാഷ് ആദൂർ, വേലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് അഭിലാഷ് തയ്യൂർ, ഉണ്ണികൃഷ്ണൻ അമ്മാത്ത് എന്നിവരും രാഹുൽ നാഗർജികൊപ്പമുണ്ടായിരുന്നു.

Spread the News
error: Content is protected !!