എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സിപിഐഎം മങ്ങാട് സെൻ്റർ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കെ.സി.വേലായുധൻ്റെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
നെല്ലുവായ് സിഐടിയു ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി അബാൽമണി അധ്യക്ഷത വഹിച്ചു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ഗിരീഷ്,സിപിഐഎം ഏരിയകമ്മിറ്റിയംഗം കെ. എം..അഷറഫ് ,എരുമപ്പെട്ടി സർവ്വീസ് സഹകരണബാങ്ക് മുൻ പ്രസിഡൻ്റ് ഒ.ബി.സുബ്രമണ്യൻ,ഗ്രാമപഞ്ചായത്ത് സ്ൻ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.വി.വിവേക്,ബ്ലോക്ക് പഞ്ചായത്തംഗം സ്വപ്ന പ്രദീപ് ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജു നെല്ലുവായ്,സിപിഐ അസി.ലോക്കൽ സെക്രട്ടറി എ.എൽ ജോണി,ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി വർഗീസ്,ഷീജ അനന്തൻ,നെല്ലുവായ് വായനശാല പ്രസിഡൻ്റ് ടി.കെ.ശിവൻ,നെല്ലുവായ് ദേശം പൂരാഘോഷകമ്മിറ്റി പ്രസിഡൻ്റ് വാസുദേവൻ,പി ടി.ജോസഫ്,സുമനസുഗതൻ,മാനോജ്,സെയ്‌തുമുഹമ്മദ്,സോമൻ,ടി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
എൻ.ബി ബിജു സ്വാഗതവും,എൻ . കെ.സുഭാഷ് നന്ദിയും പറഞ്ഞു.