Skip to content

വാണിയംപാറയിൽ ആംബുലൻസിൽ മയക്കുമരുന്ന് പിടികൂടി

newshighlight24

വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ആംബുലൻസിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
തൃശ്ശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഹൈവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 250 ഗ്രാമിലധികം എം.ഡി.എം.എ പിടികൂടി. ഇന്ന് രാവിലെ 6.30ഓടെ
വെട്ടിക്കൽ, അഞ്ചേരി സ്വദേശികളായ ഫെയ്ത്തും, സന്ദീപും സഞ്ചരിച്ചിരുന്ന “ഷാരോൺ” എന്ന ആംബുലൻസിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്.

ബംഗളൂരുവിൽ നിന്നും വരുന്നതിനിടയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ ആംബുലൻസിലെ ബീക്കൺ ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Spread the News
error: Content is protected !!