ഇടം സാംസ്കാരിക വേദിയുടെ ഏഴാമത് വാർഷിക സമ്മേളനം എരുമപ്പെട്ടി ഗവ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർ മാധ്യമ പ്രവർത്തകനും എഴുത്ത്ക്കാരനുമായ എം.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
ആധുനിക കാലഘട്ടത്തിൽ സ്വയം വാദിക്കുവാനും ജയിക്കുവാനും വേണ്ടി സാമൂഹിക മാധ്യമങ്ങൾ വഴി നുണയുടെ കൂമ്പാരങ്ങൾ സൃഷ്ടിക്കുമ്പോൾ മാനവികത ഉയർത്തി പിടിക്കുന്ന ഇടം സാംസ്കാരിക സംഘടന പോലെയുള്ള കൂട്ടായ്മകളുടെ പ്രവർത്തനം പ്രശംസനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഇടം പ്രസിഡൻ്റ് ഇ.കെ മിനി അധ്യക്ഷയായി. സെക്രട്ടറി ഷൗക്കത്ത് കടങ്ങോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം അക്ബറലി, കെ.ആർ രാധിക, പ്രീതി രാജേഷ്, ഷീജ റെന്നി, അനീഷ് വിജയൻ എന്നിവർ പ്രിസീഡിയം നിയന്ത്രിച്ചു. പുതിയ പ്രസിഡൻറായി കെ.ആർ രാധിക, സെക്രട്ടറി കെ.എം അക്ബറലി, ട്രഷറർ ഫരീദലി, വൈസ് പ്രസിഡൻ്റ് കെ.പി. ജയൻ, ഷീജ റെന്നി, ജോ.സെക്രട്ടറിമാരായി ടി.എസ് സുബിത, അനീഷ് വിജയൻ എന്നിവരെ തിരഞ്ഞെടുത്തു.
ശാസ്താംപാട്ട് കലാകാരൻ എം.എ വാസുണ്ണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ കെ.പി ഷംസുദ്ദീൻ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.ജെ ജ്യോതി, ഹാപ്പി മൈൻഡ് ഫൗണ്ടർ ഡോക്ടർ റാഷിദ ഷെഹീൻ, ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ലഭിച്ച ഡോ. എൻ.എ വിനീത എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ഇടം സാംസ്കാരിക വേദി സമ്മേളനത്തിൽ 120 പേർ പ്രതിനിധികളായി പങ്കെടുത്തു.