കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി പി.ടി.അജയമോഹന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടങ്ങോട് മണ്ഡലം യു.ഡി.എഫ്. കൺവെൻഷൻ നടത്തി.പന്നിത്തടം എം.എം.പാലസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ
കെ.പി.സി.സി മെമ്പർ ജോസഫ് ചാലിശ്ശേരി മാസ്റ്റർ ഉദ്ഘടനം ചെയ്തു.സ്ഥാനാർത്ഥി പി.ടി.അജയ് മോഹൻ പങ്കെടുത്തു. യു.ഡി ഫ് മണ്ഡലം ചെയർമാൻ സജീവ് ചാത്തനാത്ത് അധ്യക്ഷത വഹിച്ചു.സിദ്ധിഖ് പന്താവൂർ , ബിജോയ് ബാബു, വി.കെ.രഘു സ്വാമി, സുരേഷ് മമ്പറമ്പിൽ, ഗഫൂർ കടങ്ങോട്, കെ.സി.മൊയ്തുട്ടി, കെ.സി. ഹംസ, ഷറഫു പന്നിത്തടം തുടങ്ങിയവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് തൊഴിലാളി സംഘടന പ്രതിനിധികളും സംസാരിച്ചു
- Related News
- Latest News