Skip to content

എൽ.ഡി.എഫ് കടങ്ങോട് മണ്ഡലം കൺവെൻഷൻ നടത്തി

newshighlight24

കുന്നംകുളം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് കടങ്ങോട് മണ്ഡലം കൺവെൻഷൻ നടത്തി. പന്നിത്തടം ടെൽകോണിൽ നടന്ന കൺവെൻഷൻ എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സത്താർ നീണ്ടൂർ അധ്യക്ഷനായി. അഡ്വ.കെ.എം നൗഷാദ്, കെ.ഡി ബാഹുലേയൻ, ടി.പി ജോസഫ്, സെബീൽ തങ്ങൾ, അബ്ദുൽ ജലീൽ, ഹംസ ഹാജി , ഫ്രാൻസീസ് കൊള്ളന്നൂർ,
ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
750 അംഗ പ്രവർത്തന കമ്മറ്റി രൂപീകരിച്ചു.
ചെയർമാൻ സാത്താർ നീണ്ടൂർ
കൺവീനർ ഫ്രാൻസീസ് കൊള്ളന്നൂർ ട്രഷറർ കെ.കെ
മണി എന്നിവരെ തെരഞ്ഞെടുത്തു.

Spread the News
error: Content is protected !!