എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ഇടവകക്ക് വേണ്ടി പുതിയതായി പണിയുന്ന ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റെ കട്ടിളയുടെ വെഞ്ചിരിപ്പും സ്ഥാപന കർമ്മവും അതിരൂപത വികാരി ജനറൽ മോൺ. ജയ്സൺ കൂനംപ്ലാക്കൽ നിർവഹിച്ചു.
രാവിലെ നടന്ന പ്രത്യേക കുർബാനയിൽ വികാരി ജനറൽ മുഖ്യ കാർമീകനാവുകയും പ്രാത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
വികാരി ഫാ. ജോഷി ആളൂർ, സഹ വികാരി ഫാ. സാന്റിയോ എലുവ ത്തിങ്കൽ, കൈക്കാരന്മാരായ കെ. എ. ബേബി, എം. കെ. ജോഷി, കെ. എ. രാജു, ജോയ് ആന്റണി, നിർമാണ കമ്മിറ്റി ജനറൽ കൺവീനർ കെ.സി. ഡേവിസ്, സെക്രട്ടറി എം.ഡി. ജോജി, ട്രഷറർ ബിജു ജോർജ് പി, ജോ. കൺവീനർമാരായ ബാബു ജോർജ് പി, മാത്യൂസ് രാജൻ, എം.വി. തോമസ്, എം.വി. ജയ്സൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.