എരുമപ്പെട്ടി പഞ്ചായത്തിലെ 19-ാം വാർഡ് കരിയന്നൂർ ഒന്നാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ പണിപൂർത്തീകരിക്കാൻ ഭരണസമിതി മൂന്ന് ലക്ഷം രൂപ വകയിരുത്തിയതായി വാർഡ് മെമ്പർ എൻ.കെ കബീർ അറിയിച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ചുറ്റുമതിൽ, ടോയ്ലറ്റ് ഉൾപ്പെടെയുള്ള പണികൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ അങ്കണവാടി തുറന്ന് പ്രവർത്തിച്ചിട്ടില്ല.
പുതിയ ഭരണസമിതി റിവിഷനിൽ ഉൾപ്പെടുത്തിയാണ് ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചത്. പണി പൂർത്തീകരിച്ച് അടുത്തമാസം അങ്കണവാടി തുറന്നു പ്രവർത്തിക്കുമെന്ന് വാർഡ് മെമ്പർ എൻ.കെ കബീർ പറഞ്ഞു.