Skip to content

കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു

newshighlight24

കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി യു.വി ഗിരീഷ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി സുഗിജ സുമേഷ്
വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി പി.എ ഉണ്ണികൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.

തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ അനില ജോസഫ് അധ്യക്ഷത വഹിച്ചു.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അരവിന്ദാക്ഷൻ. സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം ടി.പി ജോസഫ് , എ.വി ബാലൻ,സി.പി.എം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളാന്നൂർ കടങ്ങോട് ലോക്കൽ കമ്മറ്റി സെക്രട്ടറി. സി.എച് ലാഷ്, തുടങ്ങിയവർ സംസാരിച്ചു .

Spread the News
error: Content is protected !!