Skip to content

വേലൂർ ഗ്രാമകം നാടകോത്സവത്തിന് വിളംബരം കുറിച്ച് ജനുവരി 11 ഞായാറാഴ്ച രാവിലെ 9 ന് സമൂഹ ചിത്രരചന നടക്കും

newshighlight24

2026 ലെ ഗ്രാമകം നാടകോത്സവവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥവും ആകർഷകവുമായ പ്രചരണ പരിപാടികൾ നടത്തുവാൻ സംഘാടക സമിതി തീരുമാനിച്ചു.ഏപ്രീൽ 8 മുതൽ 12 വരെ വേലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് നാടകോത്സവം നടക്കുന്നത്.

സംഘാടക സമിതി യോഗത്തിൽ വിവിധ കമ്മറ്റികളുടെ ചെയർമാൻ കൺവീനർ എന്നിവർ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. തികച്ചും പരിസ്ഥിതി സൗഹാർദ്ദമായ രീതികളാണ് പ്രചരണത്തിന് ഉപയോഗിക്കുക.
മരമെഴുത്ത് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ജനുവരി 11 ഞായാറാഴ്ച രാവിലെ 9 ന് നാടകോത്സവത്തിന് വിളംബരം കുറിച്ചു കൊണ്ട് സമൂഹ ചിത്രരചന നടക്കും.വേലൂർ ആർ.എസ്.ആർ.വി ഹയർ സെക്കണ്ടറി സ്കൂളിനു മുൻവശത്ത് ഒരുക്കുന്ന വലിയ ക്യാൻവാസിൽ പ്രശസ്ത ചിത്രകലാകാരൻമാർ ഉൾപ്പടെ ആബാലവൃദ്ധം ജനങ്ങൾ തങ്ങളുടേതായ സൃഷ്ടികൾ രചിക്കുകയും കയ്യൊപ്പ് ചാർത്തുകയും ചെയ്യും. വീട്ടുമുറ്റ നാടകങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സാമൂഹിക മാധ്യമങ്ങൾ വഴി വ്യത്യസ്ത പ്രചരണ രീതികൾ ഒരുക്കുവാനും തീരുമാനിച്ചു.

ചെയർപേഴ്സൺ പി. കൃഷ്ണദാസ്, ജനറൽ കൺവീനർ എ.എൻ.സോമനാഥൻ, പ്രബലൻ വേലൂർ, പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു

Spread the News
error: Content is protected !!