കൗൺസിലർ, സോഷ്യൽ വർക്കർ, ടീച്ചർ എന്നീ നിലകളിൽ വിദ്യാഭ്യാസവും സാമൂഹ്യ സേവനവും മാനസിക പിന്തുണയും ഏകോപിപ്പിച്ച് വർഷങ്ങളായി ശ്രദ്ധേയമായ പ്രവർത്തനം നടത്തി വരുന്ന റൗസീനയ്ക്ക് BSS ദേശീയ പുരസ്കാരം ലഭിച്ചു.
വിദ്യാർത്ഥികളുടെ അക്കാദമിക് മുന്നേറ്റത്തോടൊപ്പം വ്യക്തിത്വവികസനവും മൂല്യബോധവും വളർത്തുന്നതിൽ അവർ അധ്യാപികയായി പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മാനസിക സമ്മർദ്ദങ്ങളും ജീവിത വെല്ലുവിളികളും നേരിടുന്ന വ്യക്തികൾക്ക് കൗൺസിലിംഗ് നൽകി ആത്മവിശ്വാസം വളർത്തുന്നതിലും അവർ സജീവമാണ്.
സാമൂഹിക പ്രവർത്തകയായി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, കുടുംബങ്ങൾ എന്നിവർക്കായി പിന്തുണയും മാർഗനിർദേശവും നൽകി അവരെ ആത്മനിർഭരതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് റൗസീന നിർവഹിച്ചുവരുന്നത്. വിദ്യാഭ്യാസവും സേവനവും ഏകോപിപ്പിച്ചുള്ള അവരുടെ സമർപ്പിത പ്രവർത്തനങ്ങൾ സാമൂഹിക രംഗത്ത് ദീർഘകാല സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം ബി.എസ്.എസ് ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റേറ്റ് കോഡിനേറ്റർ ബി. എസ്. ഗോപകുമാർ റൗസീനയ്ക്ക് ദേശീയ പുരസ്കാരം സമ്മാനിച്ചു.
- newshighlight24.com
newshighlight24
- Related News
- Latest News