Skip to content

വേലൂർ മണിമലർക്കാവ് പരിസരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു

newshighlight24

വേലൂർ മണിമലർക്കാവ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുന്ദംകുളം നഗരസഭാ ജീവനക്കാരൻ അന്തരിച്ചു. തയ്യൂർ പഴങ്കൻ ഫ്രാൻസിസിന്റെ (റൈസ് മിൽ) മകൻ ജോസഫ് എന്ന റിന്റൊ (40)ആണ് അന്തരിച്ചത്.

കുന്ദംകുളം മുൻസിപ്പൽ ഓഫീസിലെ ക്ലർക്ക് ആയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മണിമലർക്കാവ് പരിസരത്ത് വെച്ചുണ്ടായ അപകടത്തിൽ ജോസഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. അവിവാഹിതനാണ്.
മാതാവ്: റോസിലി, സഹോദരി: റെമി.
സംസ്കാരം പിന്നീട്.

Spread the News
error: Content is protected !!