Skip to content

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്

newshighlight24

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് പന്തല്ലൂർ മലയിലാണ് സംഭവം. ഫഹദ് (22),​ സിയാദ് (18),​ റഹീസ് (20), ബഹാസ് (18) എന്നിവരാണ് മരിച്ചത് . പന്തല്ലൂർ മലയിൽ വ്യൂ പോയിന്റ് സന്ദർശനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥികൾ.

മിന്നലേറ്റ ഏഴുപേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. മിന്നലേറ്റ് നാലുപേർ കുഴഞ്ഞു വീണതിനെ തുടർന്ന് അവിടെയുന്നായിരുന്ന ആളുകൾ കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്റ് ആളുകൾ സ്ഥിരമായി പോകുന്നയിടമാണ്. ഇന്ന് ഉച്ച മുതൽ മലപ്പുറത്ത് വ്യാപകമായി മഴ പെയ്തിരുന്നു

Spread the News
error: Content is protected !!