ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ മികവ് തെളിയിച്ച് പന്നിത്തടം ചിറമനേങ്ങാട്
കോൺകോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി അമീൻ.
ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ അനായാസം സംസാരിക്കുവാനും എഴുതുവാനും കഴിവുള്ള ആമീൻ ഇത് വരെ മൂന്ന് പ്രഗത്ഭരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ് കവിയും എഴുത്തുകാരനുമായ ഫെബിയസ് ഒരുമനയൂർ,
പ്രശസ്ത മലയാളം എഴുത്തുകാരൻ പി. സുരേന്ദ്രൻ,
രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രസിഡന്റ് റഷീദ് പറമ്പൻ
എന്നിവരുമായി ഇന്റർവ്യൂ നടത്തി തന്റെ കഴിവ് തെളിയുച്ചിട്ടുണ്ട്.
ഇന്റർനാഷണൽ ട്രെയിനർ സയ്യിദ് ഉദ്മാനാണ് അമീന് പരിശീലനം നൽകുന്നത്.
തിപ്പിലശ്ശേരി അബ്ബാസ്, ഷഹീന ദമ്പതികളുടെ മകനാണ് അമീൻ.