പന്നിത്തടം എയ്യാൽ മന്ത്രവാദി റോഡിന് സമീപം കാർ സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് സാരമായി പരിക്ക് പറ്റി. സ്കൂട്ടർ യാത്രികരും എയ്യാൽ സ്വദേശികളുമായ 52 വയസുള്ള സുനിൽ,50 വയസുള്ള ശിവദാസൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ഇവരെ പന്നിത്തടം അൽഅമീൻ ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത് പെയ്ന്റിഗ് തൊഴിലാളികളായ സുനിലും ശിവദാസനും ജോലിക്ക് പോകുന്നതിന് വേണ്ടി സ്കൂട്ടറിൽ കയറി ഇരിക്കുകയായിരുന്നു.
തിരിക്കുന്നതിന് വേണ്ടി റോഡരുകിൽ നിർത്തിയ ഇവരുടെ സ്കൂട്ടറിൽ പുറകിൽ നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സ്കൂട്ടർ യാത്രക്കാർക്ക് തലക്കും കൈക്കാലുകൾക്കുമാണ് പരിക്കുപറ്റിയിട്ടുള്ളത് കാറിലുള്ളവർക്ക് പരിക്കില്ല. വാഹനങ്ങൾക്ക് കാര്യമായി കേടുപാടുകൾ സംഭവിച്ചു.