വേലൂർ നടുവിലങ്ങാടിയിൽ പി.വി സെബാസ്റ്റ്യൻ മാസ്റ്ററുടെ വസതിയുടെ മുൻപിൽ ആയി അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്ന കുന്നംകുളം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി അജയ് മോഹന്റെ ഫ്ലക്സ് ബോർഡുകളും മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി യേശുദാസ് , ജോജു പനയ്ക്കൽ, പി വി സെബാസ്റ്റ്യൻ മാസ്റ്റർ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും മേൽ നടപടികൾക്കായി റിട്ടർണിങ് ഓഫീസർ, പോലീസ് അധികാരികൾ എന്നിവർക്ക് പരാതി നൽകുകയും ചെയ്തു.