മൈസൂരിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സസയിലായിരുന്ന വേലൂർ സ്വദേശിയായ യുവാവ് മരിച്ചു.
വേലൂർ ചൂണ്ടപുരക്കൽ സുബ്രഹ്മണ്യൻ്റ മകൻ സുഭാഷ് (സുബി 36) മൈസൂർ ഹെബ്ബാളിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരണപ്പെട്ടു. മാർച്ച് 11 ന് രാത്രി 12.30 മണിയോടെ ഉറക്കത്തിൽ നിന്ന് എണീറ്റ് മൂത്രം ഒഴിക്കാനായി നടന്നപ്പോൾ കാൽ വഴുതി ജോലി സ്ഥലത്ത് ഉള്ള ലിഫ്റ്റിനുള്ള കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.
തുടർന്ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ആയിരുന്നു. ഇന്നലെ 11 മണിയോടെ ചികിത്സയിൽ കഴിയവേ മരണപ്പെടുകയായിരുന്നു. അമ്മ നളിനി. ഭാര്യ സജിത. യാൻ കൃഷ്ണ, ധ്യാനത്ത്, ദർശത്ത് മക്കൾ
സംസ്കാരം നാളെ കാലത്ത് 10.30 ന് നടക്കും.