Skip to content

നെല്ലുവായിൽ സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്

newshighlight24

എരുമപ്പെട്ടി നെല്ലുവായിൽ സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്. നെല്ലുവായ് മുണ്ടൻകോട് തോട്ടുങ്ങൽ വീട്ടിൽ 25 വയസുള്ള സനൂപിനാണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെ നെല്ലുവായ് ധന്വന്തരീ ക്ഷേത്രകവാടത്തിന് സമീപമാണ് അപകടമുണ്ടായത്. എരുമപ്പെട്ടിയിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു സനൂപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

കാർ അമിതവേഗത്തിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയ തുടർന്ന് കാറും സ്കൂട്ടറും റോഡരികിലേക്ക് കാനയിലേക്ക് മറിഞ്ഞു. സ്കൂട്ടർ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് തല കാറിന്റെ മുൻവശത്തെ ചില്ലിൽ ഇടിച്ച് സനൂപ് തോട്ടിലേക്ക് തെറിച്ചുവീണു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. സനൂപിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!