ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. സംഭവത്തിൽ അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് മരിച്ചത്.
യുവതിക്ക് ഭർത്താവ് ഇബ്രാഹിം അക്യുപങ്ചർ ചികിത്സയാണ് നൽകിയതെന്നും ചികിത്സയുടെ ഭാഗമായി രൂപപ്പെട്ട മുറിവുകളിലുണ്ടായ അണുബാധയാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നും കുടുംബം ആരോപിക്കുന്നു.
പരാതിയിൽ ചാവക്കാട് പൊലീസ് കേസെടുത്തു. 15 വർഷം മുൻപ് ആണ് മുഹ്‌സിനയും ഇബ്രാഹിമും വിവാഹിതരായത്. ഇതിനിടെ ഏഴു തവണ മുഹ്സിന പ്രസവിച്ചു.
ആറു പ്രസവങ്ങൾ ആശുപത്രിയിൽ വച്ചായിരുന്നുവെങ്കിലും തുടർ ചികിത്സയോ കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകളോ ഇബ്രാഹിം നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു