Skip to content

കാട്ട്പന്നിയിടിച്ച് പിക്കപ്പ് വാഹനം പാടശേഖരത്തിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്, കാട്ടുപന്നി ചത്തു

newshighlight24

എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ കാട്ട്പന്നിയിടിച്ച് പിക്കപ്പ് വാഹനം പാടശേഖരത്തിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് പറ്റി. കറുകപുത്തൂർ ചാത്തന്നൂർ ഒഴുവത്ര ആലിക്കൽ വീട്ടിൽ പ്രമോദ്കുമാർ (56), ഭാര്യ പ്രബിത (44) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ഇന്നലെ രാത്രി 11.30 ഓടെ കുട്ടഞ്ചേരി പാടശേഖരത്തിന് സമീപമാണ് സംഭവമുണ്ടായത്. കുറാഞ്ചേരിയിലുളള പ്രബിതയുടെ വീട്ടിൽ നിന്ന് വരുകയായിരുന്നു ഇവർ. കുട്ടഞ്ചേരിയിലെത്തിയപ്പോൾ പാടശേഖരത്തിൽ നിന്നും പാഞ്ഞ് വന്ന കാട്ടുപന്നി പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ കാബിൻ ഭാഗത്ത് ഇടിക്കുകയായിരുന്നു.

ഇടിയെ തുടർന്ന് വാഹനം റോഡിൽ നിന്നും താഴ്ചയുള്ള പാടത്തേയ്ക്ക് മറിഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രണ്ട് പേരേയും രക്ഷപ്പെടുത്തിയത്. രണ്ട് പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. എന്നാൽ പരുക്ക് ഗുരുതരമല്ല. അപകടത്തിൽ കാട്ട് പന്നി തത്സമയം ചത്തു.

എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് പന്നിയെ സംസ്കരിച്ചു. ഈ പ്രദേശത്ത് പന്നികളുടെ ശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമേ ഇത്തരത്തിലുള്ള അപകടങ്ങൾ മേഖലയിൽ പതിവായിരിക്കുകയാണ്.

Spread the News
error: Content is protected !!