Skip to content

തെങ്ങ് കടപുഴകി വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് മറിഞ്ഞ് പോസ്റ്റ് റോഡിലേക്ക് വീണ് അപകടം

newshighlight24

തെങ്ങ് കടപുഴകി വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് മറിഞ്ഞ് പോസ്റ്റ് റോഡിലേക്ക് വീണ് അപകടം.
ചിറമനേങ്ങാട് ലക്ഷംവീട് റോഡിലാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ അപകടം ഉണ്ടായത്. റോഡിൽ യാത്രക്കാർ അതികം ഇല്ലാതിരുന്നത് അപകടം ഒഴിവായി.

സംഭവം അറിഞ്ഞെത്തിയ 10-ാം വാർഡ് മെമ്പർ പ്രകാശൻ പേങ്ങാട്ടുപറയുടെ നേതൃത്വത്തിൽ മജീദ്, അയ്യൂബ്, അബ്ദുറഹ്മാൻ, ജയൻ,ജാക്സൺ, റസാഖ്, ഫാഹിസ് എന്നിവർ ചേർന്ന് തെങ്ങ് മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ലൈനും പോസ്റ്റും നീക്കം ചെയ്ത് റോഡ് സഞ്ചാര യോഗ്യമാക്കി.

Spread the News
error: Content is protected !!