Skip to content

കാഞ്ഞിരക്കോട് സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്.

newshighlight24

കാഞ്ഞിരക്കോട് തോട്ടുപാലം ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്.
ഓട്ടോറിക്ഷ ഡ്രൈവർ കുണ്ടന്നൂർ സ്വദേശി സുരേഷിനും യാത്രക്കാരിയായ കുണ്ടന്നൂർ സ്വദേശി ലക്ഷ്മിക്കുമാണ് പരിക്കേറ്റത്.

വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസ്സിനു പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു . പരിക്കേറ്റ രണ്ട് പേരെയും 108 ആംബുലൻസിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!