Skip to content

എരുമപ്പെട്ടി മങ്ങാട് നാലാംകല്ലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

newshighlight24

എരുമപ്പെട്ടി മങ്ങാട് നാലാംകല്ലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞു. കാറിന്റെ മുൻവശം തകർന്നു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3.30 യോടെയാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് വരികയായിരുന്ന കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇടിയുട ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞു. നിയന്ത്രണം വിട്ട കാർ പാതയോരത്തെ കാനയിലേക്ക് വീണു. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Spread the News
error: Content is protected !!