Skip to content

ചൊവ്വന്നൂരിൽ ക്വാർട്ടേഴ്സ് മുറിയിൽ പാതികത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.

newshighlight24

കുന്നംകുളം ചൊവ്വന്നൂരിൽ ക്വാർട്ടേഴ്സ് മുറിയിൽ പാതികത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.
ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻ്റ്മേരിസ് ക്വാർട്ടേഴ്സിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് അഞ്ചരയോടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണി എന്നയാളുടെ മുറിയിൽ മൃതദേഹം കണ്ടത്.

മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മുറിയിലെ താമസക്കാരൻ ആയ ചൊവ്വന്നൂർ സ്വദേശിയായ സണ്ണി എന്നയാളെ രാവിലെ മുതൽ കാണാതായിട്ടുണ്ട്.

സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്, പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയിൽ വരാറുള്ളതായി പറയുന്നു . കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം എസ്. എച്ച്. ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Spread the News
error: Content is protected !!