Skip to content

പന്നിത്തടം സെൻററിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

newshighlight24

പന്നിത്തടം സെൻററിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ അപകടങ്ങളാണ് സംഭവിച്ചത്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കം തീർക്കാൻ പോലീസ് എത്തി സംസാരിക്കുന്ന സമയത്താണ് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് വീണ്ടും അപകടമുണ്ടായത്.

അപകടങ്ങളിൽ ആർക്കും പരിക്കില്ല. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡിൻ്റെ നിർമ്മാണം പൂർത്തിയായതോടെയാണ് അപകടങ്ങൾ നിത്യ സംഭവമായി മാറിയത്. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡും, കുന്നംകുളം – വടക്കാഞ്ചേരി റോഡും കൂടിച്ചേരുന്ന പന്നിത്തടം സെൻ്റർ വീതി കൂട്ടി വികസിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

Spread the News
error: Content is protected !!