Skip to content

തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം, അഞ്ച് പേരെ കൊലപ്പെടുത്തി, പ്രതി 23 കാരൻ പോലീസിൽ കീഴടങ്ങി

newshighlight24

തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം.
വെഞ്ഞാറമ്മൂട് സ്വദേശിയായ അഫാൻ (23) ആണ് ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത്.
ബന്ധുക്കളെ കൊലപ്പെടുത്തി വീട്ടിലെത്തി കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയായിരുന്നു.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും മാരകമുറിവേൽപ്പിച്ചുമാണ് ക്രൂരമായ കൊലപാതകങ്ങൾ നടത്തിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് പ്രതി കൃത്യം നിർവഹിച്ചത്.
രണ്ടു മണിക്കൂറിനുള്ളിൽ അഞ്ചു കൊലപാതകമാണ് പ്രതി നടത്തിയത്. ഇതിനുശേഷം പ്രതി സ്റ്റേഷനിൽ നേരിട്ട് എത്തി കിഴങ്ങി.
ആറ്പേരെ കൊലപ്പെടുത്തിയെന്ന് പ്രതി പോലീസിന് മൊഴി നൽകി.

കൊലപാതകങ്ങൾ രണ്ടു പഞ്ചായത്തുകളിലായാണ് നടത്തിയിട്ടുളളത്. പാങ്ങോട്, പെരുമല എന്നിവിടങ്ങളിലാണ് കൊലപാതകങ്ങൾ നടത്തിയത്. പ്രതിയുടെ പെൺ സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയാണ് കൊലപ്പെടുത്തിയത്.അമ്മ ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ കഴിയുന്നു. ഫർസാന വെഞ്ഞാറമൂട് സ്വദേശിയാണ്. ഫർസാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് കൊല ചെയ്തിട്ടുള്ളത്. അതിനുശേഷം താൻ എലി വിഷം കഴിച്ചു എന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കൂട്ടക്കൊല പ്രണയം വീട്ടിൽ അംഗീകരിക്കാത്തതിനാൽ എന്ന് പ്രാഥമിക നിഗമനം.
പാങ്ങോട്ടുള്ള പിതൃമാതാവിനെ പോയി കണ്ടെങ്കിലും പ്രണയം നിരസിച്ചു. പ്രതിക്ക് വൻ സാമ്പത്തിക ബാധ്യത എന്ന് സൂചന. പലരിൽ നിന്നായും വൻതുകകളാണ് കടം വാങ്ങിയിട്ടുള്ളത്.കൊലപാതകത്തിന് ശേഷം ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കഴിച്ചതായി പോലീസിൽ കീഴടങ്ങിയ പ്രതി അഫാൻ പറഞ്ഞു. കൂട്ടക്കുരുതിക്ക് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടു, 6 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസിന് മൊഴി നൽകി.

Spread the News
error: Content is protected !!