റഷ്യൻ യുദ്ധമുഖത്ത് നിർബന്ധിത സേവനത്തിനിടെ പരിക്കേറ്റ മോസ്കോയിൽ കൊല്ലപ്പെട്ട യുവാവിന്റെയും ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ പിതാവിന്റെയും പരാതിയിൽ മൂന്ന് ഏജൻറ്മാർ അറസ്റ്റ് ചെയ്തു. ചുരുങ്ങിയത് 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇവർ ആറു പേരെയാണ് റഷ്യയിലെ കൂലി പട്ടാളത്തിൽ ചേർത്തത് കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സിയും തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ ജയിനിന്റെ പിതാവ് കുര്യനും നൽകിയ പരാതിയിലാണ് അറസ്റ്റ്. മികച്ച ജോലിയും ഉയർന്ന ശമ്പളവും ജെയിൻ (28) ,ബന്ധു കുട്ടനെല്ലൂർ തോളത്ത് ബിനിൽ (31) എന്നിവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു റഷ്യയിലെ കൂലി പട്ടാളത്തിൽ ചേർത്തവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. എരുമപ്പെട്ടി തയ്യൂർ പാടത്ത് വീട്ടിൽ സിബിൽ, എറണാകുളം സ്വദേശി സന്ദീപ് ചാലക്കുടി സ്വദേശി സുമേഷ് ആൻറണി എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം പോപ്പുലർ മാരുതി ഷോറൂമിൽ
മെക്കാനിക്കായിരുന്ന ജെയിനിൽ നിന്ന് ഒന്നാം പ്രതിയും അകന്ന ബന്ധുവുമായ സിബി തനിക്ക് പോളണ്ടിൽഎക്സ്റേ വെൽഡിങ്ങ് ജോലിയാണെന്നും, പ്രതിമാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്താമെന്നും വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി നാല്പതിനായിരം രൂപ കൈപ്പറ്റുകയായിരുന്നു.പിന്നീട് റഷ്യയിലേക്ക് ഓഫീസ് മാറ്റിയെന്നും റഷ്യയിൽ ഇലക്ട്രീഷ്യനായി ജോലി നൽകാമെന്നും ഉറപ്പു നൽകി.നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് അറിയിച്ചു.
മികച്ച ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചപ്പോൾ ബന്ധു ബിനിലും പോകാൻ തയ്യാറായി.ഇതോടെമൂന്നാം പ്രതി സുമേഷ് ആൻ്റണി ടിക്കറ്റിനും അനുബന്ധച്ചിലവുകൾക്കുമെന്ന് പറഞ്ഞ് 4 ലക്ഷത്തി 20 ആയിരം രൂപ കൈപറ്റി.2024 ഏപ്രിൽ നാലിനാണ് നെടുമ്പാശ്ശേരി വഴി ജയിനും, ബിനിലുംറഷ്യയിലെത്തിയത്.വിമാനം ഇറങ്ങിയ ഉടൻ രണ്ടാം പ്രതിയായ സന്ദീപ് തോമസ് ഇരുവരുടെയും പാസ്പോർട്ടുകൾ പിടിച്ചു വാങ്ങുകയും റഷ്യൻ പാസ്പോർട്ടിന് അപേക്ഷകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.ഇതിന് പിന്നാലെ സൈനിക ഓഫീസർമാർഎത്തി മെലോ വാട്ക എന്ന സ്ഥലത്തെ സൈനിക ക്യാമ്പിലെത്തിച്ചു.
ബംഗറുകളിലേക്ക് ഡീസലും ഭക്ഷണവും എത്തിക്കുകയായിരുന്നു ആദ്യ ജോലി.പിന്നീട് അതികഠിനമായ സൈനിക പരിശീലനം നൽകി. എ.കെ.47 തോക്കുകൾ, മിസൈൽ എന്നിവയിൽ പരിശീലനം നിർബന്ധിച്ച് ചെയ്യിപ്പിച്ചു. കൊടിയ വഞ്ചനയാണ് റിക്രൂട്ടിങ്ങ് ഏജൻസി നടത്തിയിട്ടുള്ളത്.
മകൻ്റെ ജീവൻ രക്ഷിക്കണമെന്നും, കൊല്ലപ്പെട്ട ബിനിലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും പരാതിയിൽ പറയുന്നു. പ്രതികളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപി , തൃശൂർ സിറ്റി പൊലീസ് കമ്മീഷ്ണർ, വടക്കാഞ്ചേരി പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ എന്നിവർ ക്കും പരാതി നൽകിയിരുന്നു