Skip to content

കടങ്ങോട് പാറപ്പുറത്ത് തലയോട്ടി കണ്ടെത്തി, മൂന്ന് മാസം മുൻപ് കാണാതായ പ്രദേശവാസി കൃഷ്ണൻ്റെതാണെന്ന് നിഗമനം

newshighlight24

കടങ്ങോട് പാറപ്പുറത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്‌. മൂന്ന് മാസങ്ങൾക്ക് മുൻപ് കാണാതായ പ്രദേശവാസിയായ കരുവാത്ത് വീട്ടിൽ കൃഷ്ണൻ (67) ൻ്റെ തലയോട്ടിയും അസ്ഥികളുമെന്നാണ് നിഗമനം.

കൃഷ്ണൻ തൂങ്ങി മരിച്ചതാകാമെന്നതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് 6 മണിയോടെ പറമ്പിൽ മരം മുറിക്കാനെത്തിയ നാണ് തലയോട്ടി കിടക്കുന്നത് കണ്ടത്.തുടർന്ന് എരുമപ്പെട്ടി പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ഇൻസ്പെക്ടർ സി.വി ലൈജു മോൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൃഷ്ണൻ്റെ ബാങ്ക് പാസ്ബുക്കും ചെരുപ്പുകളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. തലയോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.സയൻ്റിഫിക് ഓഫീസർ എം.എസ് ഷംന, ഫിംഗർപ്രിൻ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി.

Spread the News
error: Content is protected !!