വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ കടങ്ങോട് ബ്രാഞ്ച് ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി പി.എസ്. പ്രസാദ് സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുൾ നാസർ ആധ്യക്ഷനായി. സാഹകാരികളും ബോർഡ് മെമ്പർ മാരും നാട്ടുകാരും പങ്കെടുത്തു. ബോർഡ് മെമ്പർ പി.പരമേശ്വരൻ നന്ദി പറഞ്ഞു.പന്നിത്തടം സഹകരണ ഓണ ചന്ത കേച്ചേരി റോഡിൽ ഐഷ കോംപ്ലക്സിൽ ആരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുൾ നാസർ അധ്യക്ഷനായി.സെക്രട്ടറി പി. എസ്.പ്രസാദ്,ജനപ്രതിനിധികളായ എം.കെ.ശശിധരൻ,ടെസ്സി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. ബോർഡ് മെമ്പർമാരായ വി.ശങ്കരനാരായണൻ സ്വാഗതവും വിൽസൺ നന്ദിയും പറഞ്ഞു
- Related News
- Latest News