Skip to content

യുവാവിനെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

newshighlight24

യുവാവിനെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി ഉമിക്കുന്ന് വടക്കൻ വീട്ടിൽ ദേവക് (21)നെയാണ് എരുമപ്പെട്ടി എസ്.ഐ യു.മഹേഷ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി നെല്ലുവായ് നാറാണത്ത് വീട്ടിൽ മുഹമ്മദ് ഫാരിസിനെയാണ് ഇയാൾ ആക്രമിച്ചത്.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞെത്തിയ മുഹമ്മദ് ഫാരിസ് വീട്ടിലേക്ക് കയറി പോകുന്നതിനിടയിൽ വീടിന് സമീപം നിന്നിരുന്ന പ്രതിയും സംഘവും അസഭ്യം പറയുകയും കാര്യം തിരക്കിയപ്പോൾ മുഖത്ത് പല തവണ ഇടിക്കുകയുമായിരുന്നു.

മൂക്കിൻ്റെ എല്ല് പൊട്ടിയ മുഹമ്മദ് ഫാരിസിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി ദേവക് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Spread the News
error: Content is protected !!