കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കായി തൃശൂർ ജില്ലാ പഞ്ചായത്ത് പഞ്ചായത്തിന് 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ അറിയിച്ചു.
വർഷക്കാലമായാൽ ആശുപത്രിയുടെ മുൻവശം വെള്ളവും ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതാകാറുണ്ട് . ഈ പ്രയാസം മറികടക്കുന്നതിനുവേണ്ടി ടൈൽ വിരിച്ച് വൃത്തിയാക്കുന്നതിനും, രോഗികളുടെ കൂടെയെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യമുൾപ്പെടെയുള്ള സൗന്ദര്യവൽക്കരണ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജലീൽ ആദൂർ അറിയിച്ചു.