Skip to content

എരുമപ്പെട്ടി മങ്ങാട് അയ്യപ്പസേവാ സംഘത്തിൻ്റെ നേതൃത്വത്തിൽ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു

newshighlight24

എരുമപ്പെട്ടി മങ്ങാട് അയ്യപ്പസേവാ സംഘത്തിൻ്റെ നേതൃത്വത്തിൽ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു.

കാലത്ത് ഗണപതിഹോമം, കുടിവെപ്പ്, തുടർന്ന് മങ്ങാട്ടുകാവ് അയ്യപ്പൻ ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലത്തിൻ്റെയും ഉടുക്ക് പാട്ടിൻ്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ച് വിളക്ക് പന്തലിൽ എത്തി ചേർന്നു.

തുടർന്ന് വിളക്ക് പാട്ട്, അയ്യപ്പ ജനനം, പാൽ കിണ്ടി എഴുന്നള്ളിപ്പ്, പൊലിപ്പാട്ട്, തിരിഉഴിച്ചിൽ, അയ്യപ്പനും വാവരും വെട്ടും തടവും എന്നീ ചടങ്ങുകളോടെ വിളക്കാഘോഷം നടന്നു.
സമിതി രക്ഷാധികാരി പി.കെ. സുരേഷ്, പ്രസിഡൻ്റ് പി.വി.സുബ്രമണ്യൻ , സെക്രട്ടറി പി.കെ. മനോജ് , ട്രഷറർ കെ.എസ്.സുനിൽകുമാർ എന്നിവർ വിളക്കാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

കുട്ടഞ്ചേരി അയ്യപ്പ സേവാ സംഘം സതീശനും സംഘവും വിളക്ക് യോഗം നയിച്ചു.
അന്നദാനം നടന്നു. തുടർന്ന്
നറുക്കെടുപ്പിലൂടെ താലം എടുത്ത മാളികപ്പുറങ്ങൾക്ക് സെറ്റ് മുണ്ട് സമ്മാനമായി നൽകി.

Spread the News
error: Content is protected !!