കുന്നംകുളം പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം നടന്നു.മുൻ പ്രസിഡണ്ട് സി.എഫ്. ബെന്നിയുടെ അധ്യക്ഷനായി. മുൻ സെക്രട്ടറി അജ്മൽ ചമ്മന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുമേഷ് പി.വിൽസൺ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് ജോസ് മാളിയേക്കൽ (സിസിടിവി),സെക്രട്ടറി അജ്മൽ ചമ്മന്നൂർ (ചന്ദ്രിക), ട്രഷറർ മുകേഷ് കൊങ്ങന്നൂർ (ദേശാഭിമാനി),വൈസ് പ്രസിഡണ്ട് ജിജോ തരകൻ (മനോരമ), ജോയിൻ സെക്രട്ടറി നിഖിൽ (മാതൃഭൂമി), നിർവാഹസമിതി അംഗങ്ങളായി സുമേഷ് പി.വിൽസൺ (നൈസ് ടിവി) സി.ഗിരീഷ് കുമാർ (മനോരമ), മഹേഷ് തിരുത്തിക്കാട് (ജന്മഭൂമി) എന്നിവരേയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
- Related News
- Latest News