Skip to content

വെള്ളറക്കാട് ദുബായ് റോഡിൽ ഓട്ടോ ടാക്സിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

newshighlight24

കുന്നംകുളം-വടക്കാഞ്ചേരി ദേശീയപാതയിൽ വെള്ളറക്കാട് ദുബായ്റോഡിന് സമീപം ഓട്ടോ ടാക്സിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക് പറ്റി.ഓട്ടോറിക്ഷാ ഡ്രൈവർ മനപ്പടി ചിങ്ങ്യംകാവ് സ്വദേശി 49 വയസുള്ള കുഞ്ഞുമോൻ ,ഓട്ടോ ടാക്സി യാത്രക്കാരായ തൊഴൂക്കര തണ്ണീർക്കോട് സ്വദേശികളായ മണ്ണാരപുരയ്ക്കൽ 70 വയസുള്ള ശശി , 57 വയസുള്ള ദേവയാനി, 51 വയസുള്ള അശോകൻ, 56 വയസുള്ള കോമള എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട്
3.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളറക്കാട് ഭാഗത്ത് നിന്ന് വരുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർ വശത്ത് നിന്ന് വന്നിരുന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു. കുഞ്ഞുമോൻ്റെ പരിക്ക് സാരമുള്ളതാണ്. ഇയാളെ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരുക്കേറ്റ മറ്റുള്ളവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പോലീസും കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Spread the News
error: Content is protected !!