എരുമപ്പെട്ടി: തൃശൂർ ജില്ലാ കളക്ടർ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നവീകരണ പ്രവൃത്തി നടക്കുന്ന എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ സന്ദർശനം നടത്തി.നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ കളക്ടർ വരുന്ന ഡിസംബർ 31 ന് മുമ്പ് നിർമ്മാണം പൂർത്തീകരിക്കാൻ കരാറുകാരനും എഞ്ചിനീയർമാർക്കും നിർദേശം നൽകി. എ.സി മൊയ്തീൻ എം.എൽ.എ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് ആധുനിക രീതിയിൽ ഗ്രൗണ്ട് നവീകരിക്കുന്നത്.
മണ്ണും മണലും ഉപയോഗിച്ച് ഗ്രൗണ്ട് ലെവലിംഗ്, സിന്തറ്റിക്ക് ജംപിഗ് പിറ്റ്, ബാസ്ക്കറ്റ്, വോളിബോൾ, കോർട്ടുകൾ, ഡ്രസിംഗ് റൂം, ചുറ്റുമതിൽ, ചുറ്റും പെൻസിംഗ് നെറ്റ്, ഡ്രൈനേജ് തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. രണ്ട് വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാതെ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. ഗ്രൗണ്ട് ഉപയോഗപ്രദമല്ലാത്തതിനാൽ കുട്ടികളുടെ കായിക പരിശീലനം മുടങ്ങി കിടക്കുകയാണ്.
ഇതിനെ തുടർന്നാണ് കളക്ടർ ഗ്രൗണ്ടിൽ സന്ദർശനം നടത്തിയത്. കൂടുതൽ തൊഴിലാളികളേയും യന്ത്ര സാമഗ്രികളും ഉപയോഗിച്ച് ഡിസംബർ 31 ന് മുമ്പ് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകി. കായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളും നൽകാമെന്നും ഭക്ഷണത്തിന് ആവശ്യമായ സൗകര്യം ഒരുക്കാൻ പരിശ്രമിക്കുമെന്നും കലക്ടർ ഉറപ്പുനൽകി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബസന്ത് ലാൽ പി.ടി.എ പ്രസിഡൻ്റ് ഷീബ രാജേഷ് എസ്.എം.സി ചെയർമാൻ വി.എസ് ശ്രീജൻ, പ്രിൻസിപ്പാൾ കെ.എഫ് സിൻ്റ, ഹെഡ്മിസ്ട്രസ് ബീന സി.ജെയ്ക്കബ്, കായിക അധ്യാപകൻ മുഹമ്മദ് ഹനീഫ, പി.ടി.എ, എസ്.എം.സി അംഗങ്ങളും സന്നിഹിതരായിരുന്നു.
- newshighlight24.com
കളക്ടർ എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ട് സന്ദർശിച്ചു, ഡിസംബർ 31 ന് മുമ്പ് നിർമ്മാണം പൂർത്തീകരിക്കാൻ കരാറുകാരനും എഞ്ചിനീയർമാർക്കും നിർദേശം നൽകി.
newshighlight24
- Related News
- Latest News