കോൺഗ്രസ് പ്രതിപക്ഷ മെമ്പർമാർ ഇറങ്ങിപ്പോക്ക് നടത്തി കപടനാടകമാടുകയാണെന്ന് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ.
ഗ്രാമപഞ്ചായത്തിലെ രണ്ട് പഴയ സബ് സെന്ററുകൾ പൊളിച്ച് പുതിയ സബ് സെന്റർ പണിയുന്നതിനും വിവിധ പഞ്ചായത്ത് കിണറുകൾ നവീകരിക്കുന്നതിനും വേണ്ടി വെസ്റ്റ്മേറ്റ് റിവേഴ്സ് ചെയ്യുന്നതിനുവേണ്ടി നിശ്ചയിച്ച അടിയന്തിര കമ്മറ്റി യോഗം അജണ്ട പൂർത്തീകരിച്ച് പിരിച്ച് വിട്ടതിനു ശേഷം കോൺഗ്രസ്സിലെ ഒരു വിഭാഗം മെമ്പർമാർ പാർട്ടിക്ക് അകത്തെ ഗ്രൂപ്പ് വഴക്കു മൂലം രണ്ട് ചേരിയായി നിലനിൽക്കുകയും പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ പരസ്പരം വെല്ലുവിളി ഉയർത്തുകയും ചെയ്ത് ഇറങ്ങിപോകുകയാണുണ്ടായത്. ഇതിനിടയിൽ പഞ്ചായത്ത് യോഗം ഒരു വിഭാഗം ബഹിഷ്കരിക്കുകയും കോൺഗ്രസിന്റെ ഒരു വിഭാഗം നേതാക്കളുടെ ഒത്താശയോടു കൂടി ചില കോൺഗ്രസ് മെമ്പർമാരെ പ്രയോജനപ്പെടുത്തി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നതിനു വേണ്ടിയുള്ള ചില ഇടപെടലുകളുടെ തുടർച്ചയാണ് യു.ഡി.എഫ് പ്രതിഷേധം.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ മറച്ചുവെക്കാൻ പഞ്ചായത്ത് വികസനങ്ങളെ തുരങ്കം വെക്കുന്ന കോൺഗ്രസിന്റെ നിലപാടുകളെ എരുമപ്പെട്ടിയിലെ പൊതുസമൂഹം തിരിച്ചറിയണമെന്നും കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ തെറ്റായ പ്രവണത തിരിച്ചറിയണമെന്നും പഞ്ചായത്ത് പ്രസിഡന്റ്
എസ്. ബസന്ത്ലാൽ പറഞ്ഞു.
- newshighlight24.com
കോൺഗ്രസ് പ്രതിപക്ഷ മെമ്പർമാർ ഇറങ്ങിപ്പോക്ക് നടത്തി കപടനാടകമാടുകയാണെന്ന് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ
newshighlight24
- Related News
- Latest News