എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഏകാധിപത്യപരമായതും സ്വജനപക്ഷപാത പരമായതുമായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. പഞ്ചായത്തിലെ വാർഡുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതത് വാർഡ് മെമ്പർമാരെ അറിയിക്കുന്നില്ല, വാർഡുകളിലേക്കാവശ്യമായ ഫണ്ടുകൾ അനുവദിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് കോൺഗ്രസ് മെമ്പർമാരായ എം.സി ഐജു, റീന വർഗ്ഗീസ്, മാഗി അലോഷ്യസ്, റിജി ജോർജ്ജ്, സതി മണികണ്ഠൻ തുടങ്ങിയ മെമ്പർമാർ ഇറങ്ങി പോക്ക് നടത്തിയത്. പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ നന്നാക്കണമെന്നും സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു
- newshighlight24.com
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഏകാധിപത്യപരമായതും സ്വജനപക്ഷപാത പരമായതുമായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി.
newshighlight24
- Related News
- Latest News