എയ്യാൽ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷത്തിൽ അരങ്ങേറിയ വയോധികരുടെ ദഫ് മുട്ട് ശ്രദ്ധേയമായി.
നബിദിനാഘോഷത്തിൽ വ്യത്യസ്ത വേണമെന്ന കാഴ്ചപ്പാടും പ്രായമായവരേകൂടി ആഘോഷങ്ങളിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യവുമാണ് വയോധികരുടെ ദഫ്മുട്ട് എന്ന ആശയത്തിന് പുറകിലുള്ളത്.എൻ.ഐ.സി.ഇ കോഡിനേഷൻ കമ്മറ്റിയാണ് ഇത്തരമൊരു ചിന്ത മുന്നോട്ട് വെച്ചത്.മഹല്ല് ഭാരവാഹികളും നിവാസികളും ഇതിന് പൂർണ്ണ പിന്തുണ നൽകി.മഹല്ലിലുള്ള 60 വയസിനും 80 വയസിനും ഇടയിലുള്ളവരെ കണ്ടെത്തി ഇവർ പ്രയാസമില്ലാത്ത ഇനങ്ങൾ പരിശീലിപ്പിച്ചു.നാല് ദിവസം കൊണ്ടാണ് ഇവരെ ദഫ് മുട്ട് പരിശീലിപ്പിച്ചത്.ഒ.എം.ഖാസിം, റഫീക്ക് പത്തൻസ്, കെ.എ.ഹമീദ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
അബ്ദുല്ല കരുമത്ത്‌ഞാലിൽ,
അബ്ദുറഹ്‌മാൻ ഊക്കയിൽ, കെ.വി.കുഞ്ഞിമോൻ, പി.എം.മുത്തു,
ഇടുക്കി ഉസ്താദ് ,ഹസ്സൻ കാരേങ്ങിൽ,
കുഞ്ഞിമോൻ കൂട്ടുങ്ങൽ,മോനു എന്നിവരാണ് ദഫ് അവതരിപ്പിച്ചത്.
നബിദിനാഘോഷത്തിന് മഹല്ല് പ്രസിഡണ്ട് കെ.എം. കുഞ്ഞുമരയ്ക്കാർ, ഖത്തീബ് ഇബ്രാഹിം ഫൈസി പഴുന്നാന, മഹല്ല് സെക്രട്ടറി കെ.എം. മുഹമ്മദ്, പി.വി. കുഞ്ഞുമോൻ, അലി അശറഫി, കെ.എം.അൻസാർ, യു.എം.ഷമീർ, ഒ. എസ്.ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
വീഡിയോ വാർത്ത
- newshighlight24.com
എയ്യാൽ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷത്തിൽ അരങ്ങേറിയ വയോധികരുടെ ദഫ് മുട്ട് ശ്രദ്ധേയമായി.
newshighlight24
- Related News
- Latest News