നാല് പതിറ്റാണ്ടോളം മരത്തംകോട് മഹല്ല് പ്രസിൻ്റായി സേവനമനുഷ്ടിച്ച കുളങ്ങരവളപ്പിൽ അബൂബക്കർ ഹാജിയെ മഹല്ല് കമ്മറ്റിയും ഗൾഫ് കമ്മറ്റിയും ചേർന്ന് ആദരിച്ചു.മഹല്ല് ഖത്തീബ് ഇസ്മാഈൽ ഫൈസി പ്രാർത്ഥന നടത്തി.മഹല്ല് പ്രസിഡൻ്റ് എൻ.എം.മൊയ്തുട്ടി അധ്യക്ഷനായി. മുസ്തഫ നദ് വി, മുസ്തഫ അസ്ഹനി,എൻ.എം.റഷീദ്, എൻ.കെ.സിദ്ധീക്ക്, പി.എ.ജമാൽ
എന്നിവർ ആശംസയർപ്പിച്ചു.പൊതു പരീക്ഷയിൽ വിജയിച്ച കുട്ടികളെ സമ്മാനം നൽകി അനുമോദിച്ചു.വിദ്യഭ്യാസത്തിന് ആവശ്യമായ പ്രോത്സാഹനം നൽകുമെന്ന് പ്രവാസി കമ്മറ്റി പ്രസിഡൻ്റ് കെ.കെ.സൈഫുദ്ധീൻ അറിയിച്ചു.
- newshighlight24.com
newshighlight24
- Related News
- Latest News