Skip to content

ഫിൻജാൽ ചുഴലിക്കാറ്റ് കര കടന്നു. ചുഴലിക്കാറ്റ് പൂർണമായും കരകടന്നത് രാത്രി പതിനൊന്നരയോടെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

newshighlight24

ഫിൻജാൽ ചുഴലിക്കാറ്റ് കര കടന്നു. ചുഴലിക്കാറ്റ് പൂർണമായും കരകടന്നത് രാത്രി പതിനൊന്നരയോടെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഫിൻജാൽ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ധമായി മാറിയത് ആശ്വാസമായി. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ 6 ജില്ലകളിൽ റെഡ് അലർട്ടും 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്
ചെന്നൈയിൽ യെല്ലോ അലർട്ട്, ചെന്നൈ വിമാനത്താവളം തുറന്ന് പ്രവർത്തിച്ചു തുടങ്ങി.ഫിൻജാൽ ചുഴലിക്കാറ്റിലുണ്ടായ ശക്തമായ മഴയിൽ 4 പേർ മരിച്ചു.

ചെന്നൈയിലെ 334 ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായതായി ഉപമുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

329 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളിലൂടെ 2,32,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. നഗരത്തിലുള്ള 386 അമ്മ കാന്റീനുകള്‍ വഴി സൗജന്യമായി ഭക്ഷണം നല്‍കി.

കനത്തമഴപെയ്യുന്ന പുതുച്ചേരിയില്‍ 12 ലക്ഷം പേര്‍ക്ക് മുന്നറിയിപ്പ് എസ്.എം.എസിലൂടെ നല്‍കിയതായി പുതുച്ചേരി സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി എന്‍. രംഗസ്വാമി മഴക്കെടുതി മേഖലകള്‍ സന്ദര്‍ശിച്ചു.

Spread the News
error: Content is protected !!