Skip to content

കൊച്ചിയിൽ വൻ തീപിടുത്തം. എറണാകുളം സൗത്ത് റെയിൽവേ പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ച രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്

newshighlight24

കൊച്ചിയിൽ വൻ തീപിടുത്തം. എറണാകുളം സൗത്ത് റെയിൽവേ പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ച രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലും തീ പിടുത്തം ഉണ്ടായി. ആളപായമില്ല, അഗ്നിബാധ പരിഭ്രാന്തി പരത്തി.

രക്ഷാപ്രവർത്തനത്തിനിടെ ഗോഡൗണിൽ ഉണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടുത്തത്തെ തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന അപ്പാർട്ട്മെന്റിലെ ആളുകളെ ഒഴിപ്പിച്ചു.

കെട്ടിടത്തിന് ഫയർ എൻ.ഒ.സി ഇല്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം കെട്ടിട ഉടമയ്ക്കെതിരെ കേസെടുക്കുമെന്നും ഫയർ രക്ഷാസേന വിഭാഗം വ്യക്തമാക്കി. 30 വർഷമായി ആക്രി കച്ചവടം നടത്തിയിരുന്ന ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്.

തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. അഗ്നിരക്ഷാസേനയുടെ 15 യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുന: സ്ഥാപിച്ചു.

സാമൂഹ്യ വിരുദ്ധർ തീയിട്ടതാണെന്ന് സ്ഥാപന ഉടമ ആരോപിച്ചു.

Spread the News
error: Content is protected !!