ഫിൻജാൽ ചുഴലിക്കാറ്റ് തീരം തൊട്ടു.തമിഴ്നാട്ടിൽ അതീവ ജാഗ്രത. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ ഷോക്കേറ്റ് മൂന്നു മരണം.
മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശമെന്ന് കാലാവസ്ഥാ നിരീക്ഷകർ . പുലർച്ചെ നാലുമണിവരെ ചെന്നൈ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.100 വിമാന സർവ്വീസുകൾ റദ്ദാക്കി.
പുതുച്ചേരിയിൽ കനത്ത ജാഗ്രത, 10 ജില്ലകളിൽ റെഡ് അലർട്ടും 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉദയനിധി സ്റ്റാലിൻ .