Skip to content

അമ്മയെ മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. എറണാകുളം കൊച്ചി വെണ്ണലയിലാണ് സംഭവം.

newshighlight24

അമ്മയെ മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. എറണാകുളം കൊച്ചി വെണ്ണലയിലാണ് സംഭവം. വെണ്ണല സ്വദേശി അല്ലി (78) യെയാണ് മകൻ പ്രദീപ് കുഴിച്ചിട്ടത്.

പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി. പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മ മരിച്ചതിനുശേഷം ആണ് കുഴിച്ചിട്ടതെന്ന് പ്രദീപ് മൊഴി നൽകി. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം അമ്മയുമായി തർക്കം നടന്നിരുന്നുവെന്നും മർദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പ്രദീപിനെതിരെ നാട്ടുകാർ രംഗത്തെത്തി.അല്ലി കിടപ്പ് രോഗിയായിരുന്നു.

Spread the News
error: Content is protected !!