കാണിപ്പയ്യൂരിലെ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
എരുമപ്പെട്ടി ചിറമനേങ്ങാട് സ്വദേശി 37 വയസ്സുള്ള ജിഷാദിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സ്ഥാപന ഉടമ എരുമപ്പെട്ടി സ്വദേശി അബുതാഹിറിൻ്റെ പരാതിയെ തുടർന്നാണ് പ്രതിയെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.