Skip to content

വയോധികയെ വെട്ടി പരിക്കേല്പിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ, ഇയാൾ വീട്ടിലെത്തിയത്. പൂച്ചയെ വാങ്ങാനെന്ന വ്യാജേന

newshighlight24

പെരുമ്പിലാവ് ചാലിശ്ശേരിയിൽ വളർത്തു പൂച്ചയെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയെ വെട്ടിപ്പരിക്കേല്ലിച്ച് മാല കവരാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന നൗഫലിനെയാണ് (28) പോലീസ് കസ്റ്റഡിയിലെടുത്തത്.കഴുത്തിലും തലയിലും വെട്ടേറ്റ ചാലിശ്ശേരി മുക്കുട്ട കമ്പനിപ്പടി പള്ളിക്കര വീട്ടിൽ പരേതനായ ബാലൻ്റെ ഭാര്യ പുഷ്പ (67)യെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പുഷ്പ വളർത്തുന്ന പൂച്ചയെ വാങ്ങിക്കാനെന്ന വ്യാജേനയാണ് യുവാവെത്തിയത്.ഈ സമയം വീടിനു പിന്നിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്നിടത്ത് പാമ്പുണ്ടെന്നും അതിനെ തല്ലിക്കൊല്ലാൻ വടിവേണമെന്നും യുവാവ് ആവശ്യപ്പെട്ടു. വെട്ടിക്കൊടുത്ത വടിയും പുഷ്പയുടെ കയ്യിലുണ്ടായിരുന്ന ആയുധവും കൈവശപ്പെടുത്തിയ നൗഫൽ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.ഇതിനിടെ കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമിച്ചു. ഭയന്ന് ഉറക്കെ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.സംഭവ സമയത്ത് വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് വ്യക്തമാക്കി.

Spread the News
error: Content is protected !!